കോഴിക്കോട് കേന്ദ്രീകരിച്ച് സമഗ്രമായ ടൂറിസം പദ്ധതി നടപ്പാക്കുമെന്നും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. . പദ്ധതിക്കായുള്ള മാർഗ്ഗരേഖ ഈ സമിതി തയ്യാറാക്കുമെന്നും റിയാ്സ പറഞ്ഞു.
2022 മെയ് മാസത്തിൽ തുടക്കമാകുന്ന പദ്ധതി കോഴിക്കോട് കോർപറേഷനും ടൂറിസം വകുപ്പും സംയുക്തമായിട്ടാവും നടപ്പാക്കുക. കോഴിക്കോട്ടെ ഏറ്റവും വലിയ വ്യാപാരകേന്ദ്രമായ വലിയങ്ങാടി കേന്ദ്രീകരിച്ചാവും സ്ഥിരം ഫുഡ് സ്ട്രീറ്റ്സ്ഥാപിക്കുക. ഒരു സ്ഥിരം സംവിധാനമായിട്ടാണ് ഫുഡ്സ്ട്രീറ്റ് വിഭാവന ചെയ്തതെന്നും ഭാവിയിൽ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.