ദേവികുളം മുന്‍ എംഎല്‍എ എസ്.രാജേന്ദ്രനെ സിപിഎമ്മില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ.നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ ഇലക്ഷന് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി എന്ന് പാര്‍ട്ടി അന്വേഷണ കമ്മീഷന് കണ്ടെത്തിയതിന്റെ സാഹചര്യത്തിലാണ് നടപടി
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആത്മാർത്ഥത ഉണ്ടായില്ല, പ്രചാരണ പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിന്നു, വോട്ട് ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ജാതി ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയവയവ ചൂണ്ടിക്കാണിച്ചാണ് മുൻ എംഎൽഎ എസ്. രാജേന്ദ്രനെ പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് ശുപാർശ ചെയ്തത്.
അന്തിമതീരുമാനം സിപിഎം സംസ്ഥാന സമിതിയിലുണ്ടാകും.തന്റെ ഭാഗം കേൾക്കാതെയാണ് ജില്ലാ കമ്മിറ്റി നടപടിയെന്നും പാർട്ടിയുടെ എന്തു തീരുമാനവും അനുസരിക്കുമെന്നും രാജേന്ദ്രൻ പ്രതികരിച്ചു.