Local News

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി എല്‍ജെഡിക്ക്

ലിജി പുല്‍ക്കുന്നുമ്മല്‍
വി അനില്‍ കുമാര്‍

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദവി എല്‍ജെഡിക്ക്. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി തീരുമാനത്തിന്റെ ഭാഗമായാണ് പദവി സംബന്ധിച്ച കാര്യങ്ങള്‍ ധാരണയായത്. ഇതോടെ എല്‍ജെഡി സ്ഥാനാര്‍ത്ഥിയായി രണ്ടാം വാര്‍ഡില്‍ നിന്നും വിജയിച്ച ലിജി പുല്‍ക്കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവും. ആകെ നേടിയ 11 വാര്‍ഡുകളില്‍ രണ്ട്, അഞ്ച് വാര്‍ഡുകളില്‍ നിന്നാണ് എല്‍ജെഡി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബാക്കി 9 വാര്‍ഡുകളിലും സിപിഐഎം സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. സിപിഐഎമ്മിന്റെ വി അനില്‍ കുമാര്‍ വൈസ് പ്രസിഡന്റായും സ്ഥാനമേല്‍ക്കും.

30 ന് പഞ്ചായത്ത് മീറ്റിംഗ് ഹാളില്‍ വെച്ച് 11 മണിക്ക് പ്രസിഡന്റ് സ്ഥാനവും 2 മണിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ഔദ്യോഗികമായി ഏറ്റെടുക്കും. ആകെയുള്ള 23 വാര്‍ഡുകളില്‍ 11 എണ്ണം നേടിയാണ് എല്‍ഡിഎഫ് ഭരണം പിടിച്ചത്. 9 വാര്‍ഡ് യുഡിഎഫിനും 2 വാര്‍ഡ് എന്‍ഡിഎക്കും ലഭിച്ചപ്പോള്‍ 1 വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!