എല്‍ ജെ ഡി കുന്നമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ആയി തിരഞ്ഞെടുക്കപ്പെട്ട ലിജി പുല്‍കുന്നുമ്മല്‍, സജിത ഷാജി എന്നിവര്‍ക്കും, പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്ന പത്തോളം യുവാക്കളെയും അവരുടെ കുടുംബത്തെയും എല്‍ ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി, എല്‍ ജെ വൈ ഡി ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
കെ. വിനയകുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍. കേളന്‍ അധ്യക്ഷത വഹിച്ചു. മധുമാസ്റ്റര്‍, എം. രാജന്‍, കെ. കെ. സദാ നന്ദന്‍, അജിത കക്കോട്ട്, സുധീഷ് പുല്‍കുന്നുമ്മല്‍, പി. സജീവ് കുമാര്‍, അഖില്‍, പി. എം. രാജന്‍, എന്‍. ഗിരീഷ്, ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.
സ്വീകരണം നല്‍കി
