കോഴിക്കോട് ചെറുവണ്ണൂരിലെ ശാരദ മന്ദിരത്തിന് സമീപത്തെ ആക്രി സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം. രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടായിരിക്കാം തീ പടരാൻ കാരണമെന്നാണ് നിഗമനം.
20ലധികം യൂണിറ്റ് ഫയർ ഫോഴ്സ് സംഘം തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആർക്കും പരുക്കേറ്റിട്ടില്ല. സമീപത്തുണ്ടായിരുന്ന ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
