തിരുവനന്തപുരം:നെയ്യാറ്റിൻകര, പൊഴിയൂരിൽ ആൺ സുഹൃത്തിനോടൊപ്പം ബീച്ചിൽ എത്തിയ 20 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. പരുത്തിയൂർ പുതുവൽ വീട്ടിൽ ബിൻസ് (34) കന്യാകുമാരി നിദ്രവിള കെ. ആർ ,പുരത്ത് ശരത്പ്രിയൻ (19) എന്നിവരെയാണ് പൊഴിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ പൊഴിയൂർ സ്വദേശി സാജൻ ഒളിവിലാണ്.കഴിഞ്ഞ ജൂലൈയിലാണ് സുഹൃത്തിനോടൊപ്പം പൊഴിയൂർ ബീച്ചിൽ എത്തിയ യുവതിയെ ആൺ സുഹൃത്തിന്റെ മുന്നിൽവെച്ച് പീഡനത്തിനിരയാക്കിയത്. ആൺ സുഹൃത്തിനെ മർദ്ദിച്ച് അവശനാക്കിയ ശേഷമായിരുന്നു പീഡനം. പീഡന ദൃശ്യങ്ങൾ പ്രതികളിൽ ഒരാളായ യുവാവ് മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.തുടർന്ന് പ്രതികൾ മൊബൈൽ ദൃശ്യങ്ങൾ യുവതിയെ കാണിച്ച് ഭീഷണിപ്പെടുത്തി പ്രതികളോടൊപ്പം വരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണി തുടർന്നതോടെ സംഭവം നടന്ന് നാല് മാസങ്ങൾക്ക് ശേഷം യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പൊഴിയൂർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പൊഴിയൂർ സി.ഐ സതികുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്യും.
പൊഴിയൂർ ബീച്ചിൽ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവം; രണ്ട് പ്രതികൾ അറസ്റ്റിൽ
