Local News

ഡോ:വർഗ്ഗീസ് കുര്യൻ്റെ നൂറാം പിറന്നാൾ:മലബാർ മിൽമയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു; ആദരമായി പോസ്റ്റൽ സ്പെഷ്യൽ കവർ പുറത്തിറക്കി.

കോഴിക്കോട് സ്വദേശിയും ഇന്ത്യന്‍ ധവളവിപ്ലവത്തിന്റെ പിതാവുമായ പദ്മവിഭൂഷൺ ഡോ:വർഗ്ഗീസ് കുര്യൻ്റെ നൂറാം പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായി മലബാർ മിൽമയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.ചടങ്ങിനോടനുബന്ധിച്ച് ഡോ. വര്‍ഗീസ് കുര്യന് ആദരമായി മലബാര്‍ മില്‍മയുമായി സഹകരിച്ച് തപാൽ വകുപ്പ് തയ്യാറാക്കിയ പോസ്റ്റൽ സ്പെഷ്യൽ കവർ പ്രകാശനവും നടന്നു.കോഴിക്കോട് പെരിങ്ങൊളത്തുള്ള മിൽമ ആസ്ഥാനത്ത് എ.പി.ബാലകൃഷ്ണൻ നായർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉത്തരമേഖലാ പോസ്റ്റ് മാസ്റ്റർ ജനറൽ ടി.നിർമ്മലാദേവി
ഉദ്ഘാടനം ചെയ്തു. ധവള വിപ്ലവത്തിലൂടെ രാജ്യത്തെ ഉന്നതിയിലേക്ക് നയിച്ച മഹത് വ്യക്തിയാണ് ഡോ. വര്‍ഗീസ് കുര്യനെന്ന് നിര്‍മല ദേവി പറഞ്ഞു.ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദക രാജ്യമാക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് മലയാളിയായി ഡോ. വര്‍ഗീസ് കുര്യനെന്നും അദ്ദേഹത്തിന് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം സഹകരണ ക്ഷീര മേഖലയെ സംരക്ഷിച്ച് കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കുക എന്നുള്ളതാണ്. അതിന് മിൽമക്ക് സാധ്യമാവും എന്ന ഉറച്ച വിശ്വാസമുണ്ടെന്നും അവർ പറഞ്ഞു. സ്പെഷ്യൽ പോസ്റ്റൽ കവറിന് പുറമെ അദ്ദേഹത്തിന്റെ പേരിൽ തപാൽ സ്റ്റാമ്പ് പുറത്തിറക്കാനുള്ള ശ്രമം കൂട്ടായി നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.

മിൽമ ചെയർമാൻ കെ.എസ് മണി അധ്യക്ഷത വഹിച്ചു. ഡോ. വർഗീസ് കൂര്യന്റെ പ്രവർത്തനങ്ങൾ മിൽമയിലെ ഓരോ അംഗങ്ങൾക്കും പ്രചോദനമാണെന്നും പെരിങ്ങൊളത്തെ മിൽമ ആസ്ഥാനത്തിന് സമീപത്തെ ബൈപ്പാസ് റോഡിന് ഡോ. വർഗീസ് കൂര്യന്റെ പേര് നൽകുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.

സ്പെഷ്യൽ പോസ്റ്റൽ കവർ പ്രകാശനം ടി.നിർമ്മലാദേവി നിർവ്വഹിച്ചു. കെ.എസ്.മണി ഏറ്റുവാങ്ങി.

കാലിക്കറ്റ് ഡിവിഷൻ പോസ്റ്റോഫീസ് സീനിയർ സൂപ്രണ്ട് കെ.സുകുമാരൻ,
മിൽമ ഡയറക്റ്റർ പി.ശ്രീനിവാസൻ ,മിൽമ മാനേജിംഗ് ഡയറക്റ്റർ ഡോ.പി.മുരളിതുടങ്ങിയവർ സംസാരിച്ചു.തുടർന്ന് ഡോ. വർഗീസ് കൂര്യന്റെ ജീവിതത്തിന്റെ നാൾവഴികൾ അടയാളപ്പെടുത്തിയ ഡോക്യുമെന്ററി പ്രദർശനവവും സമർപ്പണ അക്കാദമി ഓഫ് ഫൈൻ ആർട്സ് അവതരിപ്പിച്ച സംഗീത സമർപ്പണം,വയലിൻ പെർഫോമൻസ്, ഗുജറാത്തി നൃത്തം, പൂക്കോട് വെറ്ററിനറി കോളജിലെ ഡയറി സയന്‍സ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബ് തുടങ്ങിയവയും നടന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!