Kerala News

ആര്‍ എസ് എസ് ബന്ധമുള്ള ഉദ്യോഗസ്ഥരാണ് കെ എസ് എഫ് ഇ റെയ്ഡിനു പിന്നിലെന്ന് ധനവകുപ്പ്; തുടര്‍ നടപടി കൂടിയാലോചിച്ച ശേഷം

kerala budget: Kerala set to see 12.6% jump in GSDP in 2018-19: FM Thomas  Isaac | Thiruvananthapuram News - Times of India

സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡ് പ്രതിരോധത്തിലാക്കുമ്പോള്‍ ആര്‍.എസ്.എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്ന വിലയിരുത്തലുമായി ധനവകുപ്പ്. റെയ്ഡുമായി ബന്ധപ്പെട്ട് വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയനെ എല്ലാ വിശദാംശങ്ങളും അറിയിച്ചിട്ടില്ല. തുടര്‍നടപടികള്‍ വിജിലന്‍സിനോട് വിശദീകരണം തേടിയ ശേഷം സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സി.പി.എമ്മിനും കടുത്ത അതൃപ്തിയാണ് വിജിലന്‍സ് റെയ്ഡില്‍ ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും തമ്മിലുള്ള പ്രശ്നമായി ഇതിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷം ശ്രമീക്കുന്നത്.

സംസ്ഥാന സര്‍ക്കാരിനെതിരെ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍ മുന്നോട്ട് പോവുകയാണ്. കിഫ്ബിയിലേക്ക് ഉള്‍പ്പെടെ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് കെ.എസ്.എഫ്.ഇയ്ക്കെതിരെ സംസ്ഥാനത്തെ അന്വേഷണ ഏജന്‍സി തന്നെ ഗുരുതര കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കെ.എസ്.എഫ്.ഇ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ കേന്ദ്ര ഏജന്‍സികള്‍ക്കുള്ള വഴിയൊരുക്കലാണെന്നാണ് ധനവകുപ്പിന്റെയും സി.പി.എമ്മിന്റെയും വിലയിരുത്തല്‍.

മുഖ്യമന്ത്രിക്ക് കീഴിലുള്ള ഒരു വകുപ്പ് ഇങ്ങനെയൊരു കണ്ടെത്തല്‍ നടത്തി വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതില്‍ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. സി.എ.ജി നേരത്തെ കണ്ടെത്തിയതിന് തുല്യമായ വിവരങ്ങള്‍ വിജിലന്‍സ് വഴി പുറത്ത് വന്നതിന് പിന്നില്‍ ആര്‍.എസ്.എസുമായി ബന്ധമുള്ള ഉദ്യോഗസ്ഥരുണ്ടെന്നാണ് ധനവകുപ്പ് സംശയിക്കുന്നത്.

സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് അടുത്ത ദിവസം ഇക്കാര്യം ചര്‍ച്ച ചെയ്യും. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ വിവരങ്ങള്‍ പുറത്തുവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ധനമന്ത്രി തോമസ് ഐസക്ക് ഉന്നയിക്കുന്നുണ്ട്. സി.പി.എമ്മും ഇക്കാര്യത്തില്‍ അനുകൂലമായാണ് പ്രതികരിക്കുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് ചില വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്കെതിരെ അടുത്ത ദിവസം തന്നെ നടപടിയുണ്ടാകുമെന്നാണ് സി.പി.എം നേതൃത്വം നല്‍കുന്ന സൂചന.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!