Local

പടനിലത്തിന്റെ സ്വന്തം സലാം മാസ്റ്റര്‍

പടനിലം സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പണി കഴിഞ്ഞ് ക്ലാസ് ആരംഭിക്കുമ്പോള്‍ എല്ലാവരും നന്ദി പറയുന്ന വ്യക്തിയാമ് സലാം മാസ്റ്റര്‍. സ്‌കൂളിനായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളും മറ്റും അത്രയ്ക്കും പ്രശംസനീയം. പുതിയെ കെട്ടിടത്തില്‍ ക്ലാസ് ആരംഭിക്കുമ്പോള്‍ പടനിലം സ്വദേശി ഹാരിസ് സലാം മാഷിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാവുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

പടനിലത്തിന്റെ തിരു നെറ്റിയിൽ തിലകച്ചാർത്തായ് ഉദിച്ചു നിൽക്കുന്ന ആത്മവിദ്യാലയതിന്റെ ചരിത്രമെഴുതുമ്പോൾ ഈ നാടിന്റെ മത – രാഷ്ട്രീയ ചിന്തകൾക്കപ്പുറമുള്ള കൂട്ടായ്മയെ, ഒത്തൊരുമയെ, പരസ്പര സഹകരണത്തെ, സ്നേഹത്തെ പ്രശംസിക്കാതെ രേഖപ്പെടുത്താൻ സാധിക്കുമെന്ന് തോന്നുന്നില്ല, ഒരു തുള്ളി വിയർപ്പെങ്കിലും, പ്രതീക്ഷയോടുള്ളൊരു നോട്ടമെങ്കിലും ആത്മാർത്ഥമായി ഇന്നാട്ടിലെ ഓരോരുത്തരും ഈ വിദ്യാലയത്തിന്റെ ആത്മാവിലേക്ക് സമർപ്പിച്ചിട്ടുണ്ടാകണം. എന്നിരിക്കിലും ഇവ്വിധമുള്ള സ്കൂളിന്റെ മാറ്റത്തിൽ വരാൻ പോകുന്ന തലമുറക്ക് ഓർക്കാതിരിക്കാൻ പറ്റാത്ത രണ്ട് മുഖങ്ങളുണ്ട്. അവരാണ് സലാം മാഷും, സിദ്ധീഖ് മാഷും, ഒരു പക്ഷെ ഔദ്യോഗികമായി എവിടെയും കൊത്തി വെക്കപ്പെട്ടിട്ടുണ്ടാകില്ലെങ്കിലും ഈ വിദ്യാലയത്തിന്റെ തൂണിനും തുരുമ്പിനും സലാം മാഷിന്റെ മണമറിയാം, പുല്ലിനും പുൽകൊടിക്കും മാഷിന്റെ ശ്വാസത്തിന്റെ താളമറിയാം, കാൽ പാദങ്ങളുടെ പെരുമാറ്റമറിയാം, അത്രക്കടുപ്പമുണ്ട് ഈ സ്കൂളിന്റെ ഓരോ ഘട്ടത്തിലും മാഷിന്റെ ഇടപെടൽ, സ്കൂളിനാവിശ്യമായ സ്ഥലം കണ്ടെത്തുന്നത് മുതൽ ഉൽഘാടനം വരെ, അതഅത്രയും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, സ്വപ്നമായിരുന്നു. ഊണിലും ഉറക്കത്തിലും, നടത്തിലും, സംസാരത്തിലും സ്കൂളിന്റെ ശ്വാസമായിരുന്നു മാഷിന്റെയും ശ്വാസം, ഓരോ ഘട്ടത്തിലും പണവും, സഹായവും ആവശ്യമായി വന്നപ്പോഴെല്ലാം അറുപത്തഞ്ചു വർഷത്തെ വൈവിധ്യങ്ങൾ നിറഞ്ഞ പൂർവ്വ വിദ്യാർഥികളുടെ എത്ര മുഖങ്ങളിലൂടെ അയാൾ കടന്ന് പോയിട്ടുണ്ടാകും, എത്ര പരിഹാസങ്ങളെ, കുത്തു വാക്കുകളെ അതി ജീവിച്ചിട്ടുണ്ടാകും, പ്രതിസന്ധികളിലൊന്നും തളർന്ന് പോകാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നടന്നത് നാളത്തെ പൊൻ പുലരിക്ക് വേണ്ടിയായിരിക്കണം, മാഷേ, നിങ്ങളൊരു മികച്ചൊരു അധ്യാപകനാണ്, നല്ല പൊതു പ്രവർത്തകനാണ്, കഴിവുള്ള സംഘാടകനാണ്, നമ്മുടെ നാടിന്റെ അഭിമാനമാണ്, ഈ നാട് നിങ്ങളോട് കടപ്പെട്ടിരിക്കുന്നു…

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!