കവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്‌ക്കാരം. പുരസ്‌ക്കാരം നേടുന്ന ആറാമത്തെ മലയാളി സാഹിത്യകാരനാണ് അക്കിത്തം.
സമ്പൂര്‍ണ്ണ സമാഹാരം, മാനസപൂജ, ഒരു കുല മുന്തിരിങ്ങ, സഞ്ചാരികള്‍, കരതലാമലകം, മനസാക്ഷിയുടെ പൂക്കള്‍, സാഗരസംഗീതം, ഹൃദയത്തിലേക്ക് നോക്കി എഴുതൂ തുടങ്ങിയവയാണ് അ്കിത്തത്തിന്റെ പ്രധാന കൃതികള്‍,
ഉണ്ണിനമ്പൂതിരി എന്ന മാസികയുടെ എഡിറ്ററായാണ് അദ്ദേഹം ജോലി ആരംഭിക്കുന്നത്. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ മാസികകളുടെ എഡിറ്ററായും സേവനമനുഷ്ഠിച്ചു. 1956 ല്‍ ആകാശവാണിയുടെ കോഴിക്കോട് നിലയത്തില്‍ ജോലിയില്‍ പ്രവേശിച്ചു. 1975 വരെ അദ്ദേഹം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു.
1971ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്‌ക്കാരം, ലളിതാംബിക അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌ക്കാരം എന്നീ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. 2017ല്‍ പത്മശ്രീ പുരസ്‌ക്കാരവും ലഭിച്ചു. ശ്രീദേവി അന്തര്‍ജ്ജനമാണ് ഭാര്യ. ആറ് മക്കളുമുണ്ട്.

