കുന്ദമംഗലം; കേരള കര്‍ഷക സംഘം കോഴിക്കോട് ജില്ല സമ്മേളനത്തിന്റെ ഭാഗമായി കുന്ദമംഗലത്ത് കാര്‍ഷിക പ്രദര്‍ശനവും വിപണന മേളയും ആരംഭിച്ചു. കുന്ദമംഗലം ബസ് സ്റ്റാന്റിന് സമീപം ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിങ്ങില്‍ നടത്തുന്ന മേള പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മില്‍മ ഡയറി കൃഷി വിജ്ഞാന കേന്ദ്രം, മണാശ്ശേരി അഗ്രി നഴസറി, റെയ്ഡ്കോ, എന്‍എംഡിസി, സിഡബ്ല്യുആര്‍ഡിഎം, കൊടിയത്തൂര്‍ എസ്.സ.ിബി, എക്കോ ഷോപ്പ് പെരുവയല്‍, അനര്‍ട്ട്, സുഭിക്ഷ എന്നിവരുടെ സ്റ്റാളുകളാണ് മേളയിലുള്ളത്.

മേളയില്‍ അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകളും കാര്‍ഷിക ഉപകരണങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാണ്. കൂടാതെ സര്‍ക്കാര്‍ പദ്ധതിയായ കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയുടെ ഭാഗമായി കാര്‍ഷിക ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ മുഖേന സബ്സിഡി നിരക്കില്‍ ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ട്. ആധാര്‍ കാര്‍ഡ്, നികുതി ശീട്ട്, ഫോട്ടോ, ബേങ്ക് പാസ്ബുക്ക്, എന്നിവ ബുക്ക് ചെയ്യുന്നതിന് ആവശ്യമാണ്.
മേളയുടെ ഭാഗമായി നാടന്‍പാട്ടും മറ്റ് കലാപരിപാടികളും നടക്കും.

