പൊലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തി എറിഞ്ഞ് വീണ് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. സമാന സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ജില്ലാ പൊലീസ് മേധാവിക്കാകും ഉത്തരവാദിത്തമെന്നും ഡി.ജി.പി പറഞ്ഞു.
കൊല്ലം ജില്ലയിലെ കടയ്ക്കല്‍ കാഞ്ഞിരത്തുംമൂട്ടില്‍വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു ഹെല്‍മറ്റ് പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് യാത്രികനായ യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയത്. ബൈക്ക് മറ്റൊരു വാഹനത്തിലിടിച്ച് കിഴക്കുമുറി സ്വദേശി സിദ്ദിഖിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ലാത്തിയെറിഞ്ഞ സിവില്‍ പൊലീസ് ഓഫീസര്‍ ചന്ദ്രമോഹനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതുകൂടാതെ
സംഭവത്തില്‍ കണ്‍ട്രോള്‍റൂം എ.എസ്.ഐമാരായ ഷിബുലാല്‍, സിറാജ് എന്നിവരെ സ്ഥലം മാറ്റി.