സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതിന് പിന്നാലെ മയക്കുമരുന്ന് കേസില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയേയും ഇ.ഡി അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കേരളീയർക്ക് അപമാനം കൊണ്ട് തലതാഴ്ത്തേണ്ട സ്ഥിതിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു . സ്വർണക്കടത്ത് കേസും ബെംഗളൂരു ലഹരിമരുന്ന് കേസും തമ്മിൽ ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

