മുന്നാക്ക സംവരണ വിഷയത്തില്‍ മുസ്‌ലിം ലീഗിന് അവരുടെ നിലപാട് ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോൺഗ്രസിന് കോൺഗ്രസിന്‍റേതായ നിലപാടുണ്ട്. മറ്റൊരു പാർട്ടിയുടെ നിലപാടിൽ ഇടപെടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസിന് സംവരണ വിഷയത്തില്‍ നിലപാടില്ലെന്ന സിറോ മലബാര്‍ സഭയുടെ വിമര്‍ശനത്തിന് കോണ്‍ഗ്രസിന് യോജിപ്പാണെന്ന് മുല്ലപ്പള്ളി മറുപടി നല്‍കിയിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ അറസ്റ്റിലായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരുമ്പഴി എണ്ണേണ്ടി വരും. രാജാവ് നഗ്നനായി മാറി. ദേശീയ അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ടാവും. അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തും. മുഖ്യമന്ത്രിയെ ഇതുപോലെ കസ്റ്റഡിയിൽ വാങ്ങേണ്ടുന്ന സാഹചര്യമുണ്ടാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.