മലപ്പുറം: വാഹനാപകടത്തെ തുടര്‍ന്ന് എയര്‍ബാഗ് മുഖത്തമര്‍ന്ന് രണ്ടുവയസുകാരി ശ്വാസം മുട്ടി മരിച്ചു. മലപ്പുറം പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകള്‍ ഇഫയാണ് മരിച്ചത്.
ഇഫയും മാതാപിതാക്കളും സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ മുന്‍സീറ്റില്‍ മാതാപിതാക്കളോടൊപ്പം അമ്മയുടെ മടിയിലാണ് കുട്ടി ഇരുന്നത്. അപകടത്തിന് പിന്നാലെ പുറത്തുവന്ന എയര്‍ബാഗ് മുഖത്ത് അമര്‍ന്നും സീറ്റ് ബെല്‍റ്റ് കഴുത്തില്‍ കുരുങ്ങിയുമാണ് കുട്ടി മരിച്ചത്.
സഹോദരങ്ങള്‍: റൈഹാന്‍, അമീന്. കൊളത്തൂര്‍ പൊലീസ് നടപടി സ്വീകരിച്ചു.