കൊച്ചി: അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയില്‍ യൂട്യൂബ് ചാനലുകള്‍ക്കെതിരെ എറണാകുളം സൈബര്‍ പൊലീസ് കേസെടുത്തു. ബാലചന്ദ്ര മേനോനെതിരായ നടിയുടെ ലൈംഗിക ആരോപണം സംപ്രേഷണം ചെയ്ത ചാനലുകള്‍ക്കെതിരെയാണ് കേസ്. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്.
വിഡിയോയില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് ബാലചന്ദ്രമേനോന്‍ പരാതി നല്‍കുകയായിരുന്നു. നടി യൂട്യൂബ് ചാനലിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. നടിക്കെതിരെയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.