വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസിൽ യുഎപിഎ ചുമത്തി. കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തിൽ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിപി മൊയ്തീൻ, സോമൻ, സന്തോഷ്, വിമൽകുമാർ, മനോജ് എന്ന ആഷിക് എന്നിവരെയാൻ തിരിച്ചറിഞ്ഞത്. വിമൽകുമാർ തമിഴ്‌നാട് സ്വദേശി സ്വദേശിയെന്ന് പൊലീസ് പറഞ്ഞു.
ഒരു വർഷം മുമ്പാണ് തൃശൂർ വിയ്യൂർ സ്വദേശിയായ മനോജ് സംഘത്തിന്റെ ഭാഗമായത്. ഇതേ സംഘം ആഴ്ചകൾക്ക് മുമ്പ് കേളകം, ആറളം എന്നിവിടങ്ങളിലുമെത്തിയതായി പൊലീസ് വ്യക്തമാക്കി. മാവോയിസ്റ്റുകൾക്കായി വനമേഖലയിൽ പൊലീസ് തെരച്ചിൽ തുടരുകയാണ്.