Local

കുന്ദമംഗലത്ത് മീലാദ് റാലി നടത്തി

കുന്ദമംഗലം : തിരുവസന്തം 1500 എന്ന പ്രമേയത്തിൽ കേരളമുസ്ലിം ജമാഅത്ത് സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സുന്നി സംഘടനകളുടെ ( SYS ,SSF, SMA ,SJM) സംയുക്ത ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. കുന്ദമംഗലം സുന്നി ജുമാമസ്ജിദിലെ മഖാം സിയാറത്തോടെ ആരംഭിച്ച റാലികാരന്തൂരിൽ സമാപിച്ചു.

ദഫ് സംഘങ്ങളും, മദ്ഹ് ആലാപന സംഘങ്ങളും, വിവിധ സർക്കിളുകളിൽ നിന്നുള്ള പ്രവർത്തകരും റാലിയിൽ അണിനിരന്നു. സയ്യിദ് അബ്ദുല്ലക്കോയ സഖാഫി, എം ഉസ്മാൻ മുസ്ല്യാർ, അഷ്റഫ് കാരന്തൂർ, അഷ് റഫ് അഹ്സനി കുറ്റിക്കാട്ടൂർ, സ്വലാഹുദ്ദീൻ മുസ്‌ലിയാർ, റഊഫ് സഖാഫി, റഫീഖ് പിലാശ്ശേരി നേതൃത്വം നൽകി. കാരന്തൂരിൽ നടന്ന സമാപന യോഗത്തിൽ എം ദുൽകിഫ് ൽ സഖാഫി മീലാദ് സന്ദേശ പ്രഭാഷണം നടത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!