സൈബർ ആക്രമണത്തിനെതിരെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മന്റെ പരാതിയിൽ കേസെടുത്ത് പോലീസ്. അച്ചു ഉമ്മനെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട സെക്രട്ടേറിയേറ്റിലെ മുൻ ഇടത് നേതാവ് നന്ദകുമാറിനെതിരെയാണ് കേസെടുത്തത്.
സ്ത്രീത്വത്തെ അപമാനിച്ച് പോസ്റ്റ് ഇട്ടതിന് ജാമ്യം ലഭിക്കുന്ന വകുപ്പ് പ്രകാരം അച്ചു ഉമ്മൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പൂജപ്പുര പോലീസ് ആണ് കേസെടുത്തിട്ടുള്ളത്.
അതിനിടെ, അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിൽ നന്ദകുമാർ ക്ഷമാപണം നടത്തിയിരുന്നു.

