Kerala News

ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ; സിപിഎം വിമര്‍ശനത്തില്‍ ഗവര്‍ണര്‍

ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്കെതിരെയുള്ള സിപിഎം വിമര്‍ശനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ ആര്‍ക്കും ആരെയും വിമര്‍ശിക്കാം. പക്ഷേ എന്നെ സമ്മര്‍ദ്ദത്തിലാക്കാനാവില്ല. നിയമസഭയെ ബഹുമാനിക്കുന്നു. ഭരണഘടനയും നിയമവും അനുസരിച്ചു മാത്രമേ തനിക്കു മുന്നിലെത്തുന്ന ഏതു കടലാസിലും ഒപ്പിടൂ. കണ്ണൂര്‍ വിസിക്കെതിരായ പരാതിയില്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയുടെ പരിഗണനയില്‍ എത്താനിരിക്കെയാണ് ഗവര്‍ണറുടെ പരാമര്‍ശം. വൈസ് ചാന്‍സലര്‍ നിര്‍ണയത്തില്‍ ഗവര്‍ണറുടെ അധികാരം കുറക്കുന്ന ബില്‍ വ്യാഴാഴ്ച പരിഗണിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!