Kerala News

വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ഇന്ന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് പോകും

സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിലാണ് കോടിയേരി വിദഗ്ധ ചികില്‍സയ്ക്കായി പോകുന്നത്. ഇന്നലെ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരെത്തി കോടിയേരിയെ പരിശോധിച്ചിരുന്നു.

പാര്‍ട്ടി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ ചികില്‍സയ്ക്കായി കോടിയേരി ചെന്നൈയിലേക്ക് പോകുന്നത്. അനാരോഗ്യം മൂലം നേരത്തെ തന്നെ സ്ഥാനമൊഴിയാന്‍ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും അവധി പോരേയെന്ന് നേതൃത്വം ആവശ്യപ്പെട്ടുവെന്നും എന്നാല്‍ സ്ഥാനമൊഴിയാമെന്ന് കോടിയേരി അറിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കോടിയേരിക്ക് പകരം എം വി ഗോവിന്ദന്‍ മാസ്റ്ററാണ് ഇപ്പോള്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റിരിക്കുന്നത്.

മികച്ച സഖാവാണ് കോടിയേരി ബാലകൃഷ്ണന്‍. തൃക്കാക്കര തിരഞ്ഞെടുപ്പില്‍ ആരോഗ്യം നോക്കാതെ സജീവമായാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യമാണ് പ്രധാനമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

കൂടാതെ, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയെയും ഇന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഹൃദയ സംബന്ധമായ ചികിത്സയ്ക്കാണ് കൃഷ്ണന്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ച് നേരത്തെ തീരുമാനിച്ചിരുന്നതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രി വെള്ളിയാഴ്ച മടങ്ങിയെത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!