ജമ്മുവിലെ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ അതിര്‍ത്തി സുരക്ഷാ സേന ഒരു തുരങ്കം കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. തീവ്രവാദികളുടെ നുഴഞ്ഞുകയറ്റത്തിനും മയക്കുമരുന്നിന്റെയും ആയുധങ്ങളുടെയും കള്ളക്കടത്തിന് സഹായിക്കുന്നതിന് ഉപയോഗിച്ചേക്കാവുന്ന തുരങ്കം കണ്ടെത്തിയ പശ്ചാത്തലത്തില്‍ നുഴഞ്ഞുകയറ്റത്തിന് സഹായിക്കുന്ന മാറ്റ് തുരങ്കങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ സേന ഈ പ്രദേശത്ത് തിരച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
വ്യാഴാഴ്ച ജമ്മുവിലെ സാംബ സെക്ടറില്‍ ബിഎസ്എഫ് പട്രോളിംഗാണ് ഇന്ത്യന്‍ ഭാഗത്തെ അതിര്‍ത്തി വേലിയില്‍ നിന്ന് 50 മീറ്റര്‍ അകലെയുള്ള തുരങ്കം കണ്ടെത്തിയത്. സേന പിന്നീട് തുരങ്കം പരിശോധിച്ചപ്പോള്‍ അതിന്റെ ഒരറ്റത്ത് പാക്കിസ്ഥാനി അടയാളങ്ങളുള്ള പ്ലാസ്റ്റിക് മണല്‍ ചാക്കുകള്‍ കണ്ടെത്തിയതായി അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

