National News

ജെഇഇ, നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി

ജെഇഇ, നീറ്റ് പരീക്ഷ അടുത്ത മാസം നടത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കി.സെപ്റ്റംബർ ഒന്ന് മുതൽ ആറ് വരെ ജെഇഇ പരീക്ഷയും സെപ്റ്റംബർ 13ന് നീറ്റ് പരീക്ഷയും നടത്തുമെന്ന നിലപാടിൽ കേന്ദ്രസർക്കാർ ഉറച്ചുനിൽക്കുകയാണ്.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി അവസാനവട്ട ഒരുക്കങ്ങളിലുമാണ്. ജെഇഇ പരീക്ഷ കേന്ദ്രങ്ങളിൽ പത്ത് ലക്ഷം വീതം മാസ്‌കുകളും കയ്യുറകളും എത്തിക്കും. 3300 ശുചീകരണ തൊഴിലാളികളെ നിയോഗിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കേന്ദ്രസർക്കാർ വിദ്യാർത്ഥികളുടെ ജീവൻ വച്ച് കളിക്കുകയാണെന്ന് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തി.

എൻഎസ്‌യുഐയുടെ ആഭിമുഖ്യത്തിൽ നിരാഹാര സമരം തുടരുകയാണ്.ഇതിനിടെ പരീക്ഷകൾക്ക് അനുമതി നൽകിയ വിധിക്കെതിരെ പുതുച്ചേരി സർക്കാർ സുപ്രിംകോടതിയിൽ പുനഃപരിശോധനാഹർജി സമർപ്പിച്ചു. പരീക്ഷകൾ പ്രമാണിച്ച് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ഒഡിഷ സർക്കാർ തീരുമാനിച്ചു.ഡൽഹിയിൽ എൻഎസ്‌യുഐ പ്രവർത്തകർ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്.ഇതിനിടെ പരീക്ഷകൾക്ക് അനുമതി നൽകിയതിനെതിരെ പുതുച്ചേരി സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, പശ്ചിമബംഗാൾ, ജാർഖണ്ഡ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങൾ പുനഃപരിശോധനാ ഹർജിയും സമർപ്പിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!