ബാഴ്‌സലോണ: നിലവിൽ ഏറ്റവും കൂടുതൽ കായിക പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന വാർത്തകൾ അത്രയും ബാഴ്‌സലോണയിൽ നിന്നുള്ളതാണ്. ഇതിഹാസ താരം ലയണൽ മെസ്സി ക്ലബ് വിട്ടു പോകുമോ ഇല്ലയോ എന്നത് തന്നെ ലോകത്തെ പ്രധാന ചര്ച്ച വിഷയം. ഇക്കഴിഞ്ഞ ദിവസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിൾ തുറന്ന് വാർത്തകൾ നോക്കിയതും ഇതേ കാര്യം തന്നെയാണെന്നാണ് പുറത്ത് വരുന്ന വിവരം
ലോകത്തെ മുഴുവന്‍ പ്രതിസന്ധിയിലേക്ക് തള്ളവിട്ടുകൊണ്ടിരിക്കുന്ന കോവിഡിന്റെ വാര്‍ത്തകളേക്കാള്‍ കൂടുതല്‍ മെസ്സിയുടെ വാര്‍ത്തകളാണ് ആരാധകര്‍ തിരഞ്ഞതെന്നതാണ് കൗതുകം.
മെസ്സിയെന്ന ഫുട്‌ബോള്‍ താരത്തിന് ലോകത്തില്‍ എത്രത്തോളം സ്വാധീനമുണ്ടെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മെസ്സിയുടെ കൂടുമാറ്റ അഭ്യൂഹം പുറത്തുവന്നതിന് പിന്നാലെ ലോകത്തെ ഏറ്റവും ആധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത് മെസ്സിയെ സംബന്ധിക്കുന്ന വാര്‍ത്തകളാണ്. കോവിഡ് തുടങ്ങിയതുമുതല്‍ അടുത്തിടെവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞത് കോവിഡിനെക്കുറിച്ചുള്ള വാര്‍ത്തകളായിരുന്നു.