ഇന്ത്യയില്‍ ദിനംപ്രതിയുള്ള കോവിഡ് വ്യാപനം വീണ്ടും എഴുപത്തി അയ്യായിരം കടന്നു. ഇന്നലെ മാത്രം രാജ്യത്ത് 76,472 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രാജ്യത്ത് ഇതുവരെ 34,63,972 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച 60,000 പേര്‍ക്ക് രോഗമുക്തി നേടിയത് രാജ്യത്ത് ആശ്വാസമേകുന്നു. ആയിരം കവിഞ്ഞ് കോവിഡ് മരണ സംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം 1021 പേരാണ് മരണിച്ചത്. ഇതോടെ കോവിഡ് മരണം 62,713 ആയി.
കോവിഡ് രൂക്ഷമായ മഹാരാഷ്ട്രയില്‍ 7,47, 995 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട് (409,238), ആന്ധ്രപ്രദേശ് (403,616), കര്‍ണാടക (318,000), ഉത്തര്‍പ്രദേശ് (213,824) എന്നിങ്ങനെയാണ് കോവിഡ് കണക്ക്.
അതേസമയം ദിനംപ്രതിയുള്ള കോവിഡ് കണക്ക് അമേരിക്കയെയും ബ്രസീലിനെയും പിന്നിലാക്കി ഇന്ത്യ കുതിക്കുകയാണ്. മരണ നിരിക്കിലും ഇന്ത്യ അമേരിക്കയെ പിന്തള്ളി. ഇന്നലെ അമേരിക്കയില്‍ 1019 പേരാണ് കോവിഡ് മൂലം മരിച്ചത്.

