ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്റര്‍ ഉടമയും കോ-ഓര്‍ഡിനേറ്ററും നേരത്തേ അറസ്റ്റിലായിരുന്നു.
അതിനിടെ സിവില്‍ സര്‍വീസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഡല്‍ഹിയില്‍ 13 സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങളുടെ ബേസ്‌മെന്റുകള്‍ അടച്ചുപൂട്ടി. ഡല്‍ഹി കോര്‍പ്പറേഷന്റെതാണ് നടപടി. കൊച്ചി സ്വദേശിയടക്കം മൂന്ന് പേരാണ് കേന്ദ്രത്തില്‍ വെള്ളം കയറി മരിച്ചത്. ഓള്‍ഡ് രാജേന്ദ്രര്‍ നഗറിലെ പരീക്ഷാകേന്ദ്രത്തിന്റെ ബേസ്മെന്റിലാണ് വെള്ളം കയറിയത്. സ്ഥലത്തുണ്ടായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായെന്നും പരാതിയുണ്ട്.