ടോക്യോയിലെ അമ്പെയ്ത്ത് വേദിയില്‍ ലേക ചാമ്പ്യനെ അട്ടിമറിച്ച് പ്രീക്വാര്‍ട്ടറില്‍ കടന്ന ഇന്ത്യന്‍ താരം അതാനു ദാസിന് ഒരു ‘സ്പെഷ്യൽ ’ അഭിനന്ദനവുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മൺ. ട്വിറ്ററിലൂടെയാണ് ഏറെ പ്രശംസകള്‍ ചൊരിഞ്ഞത്.
രാവിലെ നടന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചൈനീസ് തായ്‌പേയ് താരം ചെങ് യു ഡെങ്ങിനെ 6-4 എന്ന സ്‌കോറിനാണ് തോല്‍പിച്ച ഇന്ത്യന്‍ താരം, ദക്ഷിണ കൊറിയയുടെ മുന്‍ ഒളിമ്പിക് ചാമ്പ്യനും നിലവിലെ ലോക ചാമ്പ്യനുമായ ഹോ ജിന്‍ ഹെയ്ക്കിനെതിരേ ഇഞ്ചോടിഞ്ച് പോരാടി 6-5 എന്ന ആവേശകരമായ സ്‌കോറില്‍ ജയിച്ചാണ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
ഹോ ജിന്‍ ഹെയ്ക്കിനെതിരേ ആദ്യന്തം നീണ്ടു നിന്ന ത്രില്ലറിനൊടുവിലായിരുന്നു അതാനുവിന്റെ ജയം. 27-26, 27-28, 28-26, 27-28, 28-26 എന്ന സ്‌കോറില്‍ അഞ്ചു സെറ്റുകള്‍ പൂര്‍ത്തിയായ ശേഷം ഷൂട്ട് ഓഫിലേക്ക് നീണ്ടപ്പോള്‍ 6-5 എന്ന സ്‌കോറിനായിരുന്നു അതാനുവിന്റെ ജയം.
അതാനു പ്രീക്വാർട്ടറിൽ എത്തിയതിന് പിന്നാലെയാണ് ലക്ഷ്മണ്‍ അഭിനന്ദനവുമായി എത്തിയത്.
അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ…
”രണ്ട് ഒളിംപിക് മെഡല്‍ നേടിയിട്ടുള്ള ഹ്യെക്കിനെതിരെ അതാനുവിന്റെ ജയം അഭിനന്ദനമര്‍ഹിക്കുന്നതാണ്. അവിശ്വസനീമായ പ്രകടമാണ് അതാനു പുറത്തെടുത്തത്. വരുന്ന മത്സരങ്ങളിലും അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയട്ടെ.” ലക്ഷ്മണ്‍ കുറിച്ചിട്ടു.