Kerala News

രാജിക്കായി ബഹളം കൂട്ടി പ്രതിപക്ഷം;തലസ്ഥാനം സംഘർഷഭരിതം;സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം

നിയമസഭാ കൈയാങ്കളിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി വിധിച്ച സാഹചര്യത്തില്‍ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം.എബിവിപി രാവിലെ സെക്രട്ടേറിയറ്റില്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തിലേക്കെത്തി.ബാരിക്കേഡ് തകര്‍ത്ത് അകത്ത് കറയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

അതേസമയം അതേസമയം മന്ത്രി വി.ശിവൻകുട്ടിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ ക്ലിഫ്ഹൗസ് മാർച്ചിൽ സംഘർഷം. പ്രവർത്തകരും പൊലീസുമായി ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി. മാർച്ച് തടയാനായി ക്ലിഫ് ഹൗസിന് സമീപം സ്ഥാപിച്ച ബാരിക്കേഡുകൾ‍ മറികടക്കാനുള്ള പ്രവർത്തകരുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. അൽപനേരത്തെ സംഘർഷത്തിന് പിന്നാലെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. വിഷയത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിനെ തുടര്‍ന്നാണ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചത്.

സുപ്രീംകോടതി വിധിയെ മുഖ്യമന്ത്രി വെല്ലുവിളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. സുപ്രീംകോടതി നിഗമനത്തിലെത്തിയ കാര്യങ്ങള്‍ക്ക് എതിരായിട്ടാണ് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. അങ്ങനെ ഒരു പൗരനും, ഒരു മുഖ്യമന്ത്രിക്കും അവകാശമില്ല. എംഎല്‍എമാര്‍ക്ക് പ്രത്യേകിച്ച് കൊമ്പൊന്നുമില്ല. ഏത് പൗരനും ക്രിമിനല്‍ കുറ്റം ചെയ്താല്‍ വിചാരണയ്ക്ക് വിധേയരാകണം എന്നതുപോലെ തന്നെയാണ് എംഎല്‍എമാരുടെയും കാര്യമെന്നും സതീശന്‍ പറഞ്ഞു.

Thiruvananthapuram | Opposition UDF stages walkout from Kerala Assembly, demand the resignation of Education Minister V Sivankutty after Supreme Court dismissed the petition on 2015 Kerala Assembly vandalism and said that the accused MLAs including him must face trial pic.twitter.com/lRVKcmXDXC

— ANI (@ANI) July 29, 2021


കയ്യാങ്കളിക്കേസിലെ എംഎല്‍എമാര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോയ ഈ സര്‍ക്കാര്‍ സംസ്ഥാനത്തെ ദേശീയ തലത്തില്‍ നാണം കെടുത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ ഡയസ്സില്‍ കയറി സാധനങ്ങള്‍ തല്ലിത്തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങളിലടക്കം കാണാം. ഈ മന്ത്രിയാണോ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃകയാകാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!