കുന്ദമംഗലം: ലോറിയിടിച്ച് തകർന്ന കാരന്തൂർ മർക്കസ് ബസ്സ് വെയ്റ്റിംഗ് ഷെഡ്ഡ് പുനർ നിർമിച്ചു. പി.ടി.എ.റഹീം. എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു.
രണ്ടര ലക്ഷം രൂപ ചെലവിൽ മർക്കസ് അധികൃതരാണ് ആധുനിക രീതിയിൽഷെഡ്ഡ് നിർമിച്ചത്.
പി.കാദർ ഹാജി, ബിന്ദുമോൾ, സി. സോമൻ, ഇ.കെ.രാധാകൃഷ്ണൻ ,കാരാട്ട് മുകുന്ദൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ സ്വാഗതവും, പി.ദാസൻ നന്ദിയും പറഞ്ഞു.