Sports

കേരളത്തിൽ കളിക്കാന്‍ അർജന്റീനയ്ക്ക് താൽപര്യം; തുടര്‍നടപടി ഉടൻ ആരംഭിക്കുമെന്ന് കായിക മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ മത്സരത്തിനെത്താന്‍ താല്‍പര്യമുണ്ടെന്ന് അര്‍ജന്‍റീനയുടെ ടീം മാനേജര്‍മാര്‍ അറിയിച്ചതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. താല്‍പര്യം അറിയിച്ച് അര്‍ജന്‍റീനയുടെ കത്ത് അടുത്ത ആഴ്ച ലഭിച്ചാല്‍ ഉടന്‍ കേരളം തുടര്‍നടപടി ആരംഭിക്കും.

ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായി ആലോചിച്ചാണ് മത്സര കാര്യത്തില്‍ കേരളം മുന്നോട്ടു പോകുന്നത്. അര്‍ജന്‍റീന മത്സരം സംഘടിപ്പിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് പ്രയാസമുണ്ടാവില്ലെന്നും വി. അബ്ദുറഹിമാന്‍ പറഞ്ഞു.

‘‘ലോകകപ്പിൽ അര്‍ജന്റീനയുടെ വിജയം ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. കേരളത്തിൽ അർജന്റീനയുടെ ഒരു കളിയെന്നതു നമ്മുടെ സ്വപ്നമാണ്. മുഖ്യമന്ത്രി അർജന്റീന എംബസിയിൽ നേരിട്ടുപോയി. കേരളത്തിലെ ആരാധകർ നൽകിയ പിന്തുണയ്ക്ക് അർജന്റീന നന്ദി അറിയിച്ചതിനാലാണ് മുഖ്യമന്ത്രി അവിടെയെത്തി ആശംസകൾ അറിയിച്ചത്. അർജന്റീന കേരളത്തിലേക്കു വരണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.കേരളത്തിൽ ഫുട്ബോൾ നടത്തുകയാണെങ്കിൽ സഹായിക്കാമെന്നൊക്കെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പറയുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!