അയർലൻഡിൽ നടന്ന രണ്ടാം ടി20ക്ക് ശേഷം ലൈവിൽ അജയ് ജഡേജയ്‌ക്കൊപ്പം മലയാളം സംസാരിച്ച് സഞ്ജു സാംസൺ.മത്സരശേഷമായിരുന്നു സഞ്ജു- ജഡേജ സംഭാഷണം. സഞ്ജു തന്നെയാണ് മലയാളത്തില്‍ സംസാരിച്ച് തുടക്കമിട്ടത്. ”സഞ്ജു ഇത് കേരളത്തില്‍ നിന്നും അജയ് ജഡേജയാണ് സംസാരിക്കുന്നത്. താങ്കളുടെ പ്രകടനത്തില്‍ അതീവ സന്തോഷവാനാണ് ഞാന്‍, പക്ഷെ സെഞ്ച്വറി നേടാതെ പോയതില്‍ അല്‍പം വിഷമമുണ്ട്.” എന്നായിരുന്നു അജയ് ജഡേജ പറഞ്ഞത്.
ഇതിന് മറുപടിയായി സഞ്ജു പറഞ്ഞതിങ്ങനെ.. ”അജയ് ഭായ്, നമസ്‌കാരം സുഖമാണല്ലോ അല്ലെ?..ഭക്ഷണം കഴിച്ചോ? എന്തെല്ലാം? സഞ്ജു മറുപടി നല്‍കി. ”ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?” എന്ന് ജഡേജയും സഞ്ജുവിനോട് സംസാരിക്കുന്നുണ്ട്. മലയാള സംസാരം ആരാധകര്‍ക്കിടയില്‍ വളരെ കൗതുകവും ആവേശവുമാണ് സൃഷ്ടിച്ചത്.
https://twitter.com/RightGaps/status/1541875568492171266?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1541875568492171266%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FRightGaps%2Fstatus%2F1541875568492171266%3Fref_src%3Dtwsrc5Etfw
ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ നാല് റൺസിനാണ് വിജയിച്ചത്.2–ാം ട്വന്റി20ക്കുള്ള പ്ലേയിങ് ഇലവനിൽ സഞ്ജു ഉൾപെട്ടിട്ടുണ്ട് എന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പ്രഖ്യാപനത്തെത്തന്നെ ഡബ്ലിനിലെ കാണികൾ ആർപ്പുവിളികളോടെയാണു വരവേറ്റത്. ബാറ്റിങ്ങിനിടെയും കാണികളുടെ ‘അതിരറ്റ’ പിന്തുണ സഞ്ജുവിനു ലഭിച്ചു. ആദ്യ ട്വന്റി20യിൽ പ്ലേയിങ് ഇലവനിൽ ഉൾപെട്ടിരുന്നില്ല എങ്കിലും ആരാധകർക്ക് ഓട്ടോഗ്രാഫ് നൽകാനും അവർക്കൊപ്പം ചിത്രങ്ങൾ പങ്കുവയ്ക്കാനും സഞ്ജു സമയം നീക്കിവച്ചിരുന്നു.