മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തളളി പൊതുമരാമത്ത് മന്ത്രിയും വീണയുടെ ഭർത്താവുമായ പി എ മുഹമ്മദ് റിയാസ്.ആരോപണങ്ങള്‍ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് നന്നായി പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നിട്ടും ഒരു കാലത്തും ഇല്ലാത്ത ഭൂരിപക്ഷത്തിലായിരുന്നു വിജയം. ഇപ്പോഴത്തെ ആരോപണങ്ങള്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ ആക്കിയതാണെന്നും റിയാസ് പറഞ്ഞു.2021 നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രചരിപ്പിച്ചതാണ് ഈ ആരോപണം. ഇത്തരം പ്രചരണങ്ങൾ ഇടതുപക്ഷത്തിന്റെ വലിയ വിജയത്തിന് കാരണമായി. ഒരുകാലത്തും ഇല്ലാത്ത ഭൂരിപക്ഷമാണ് അന്ന് ലഭിച്ചതെന്നും റിയാസ് പറഞ്ഞു. മമ്മൂട്ടിയുടെ മകനാണ് ദുൽഖർ…ദുൽഖറിന്റെ വാപ്പയാണ് മമ്മൂട്ടി ഇക്കാര്യം തിരിച്ചും മറിച്ചും പറയുന്നത് പോലെയാണ് ഓരോ കാര്യങ്ങളും. ജനങ്ങള്‍ കഴിഞ്ഞ തവണ ഇതില്‍ കൃത്യമായ നിലപാട് സ്വീകരിച്ചതാണ്. അദ്ദേഹത്തിന് ഇനിയും ഇനിയും പറയാനുള്ള അവകാശമുണ്ടല്ലോ. ജനാധിപത്യത്തില്‍ പറഞ്ഞ കാര്യം തന്നെ പറയാന്‍ അവകാശമില്ലെന്ന് പറയാന്‍ കഴിയുമോ.
അതേസമയം, വീണ വിജയനെതിരായ ആരോപണത്തിൽ ബുധനാഴ്ച കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന് മാത്യു കുഴൽനാടൻ അറിയിച്ചിരുന്നു. ഇന്നലെ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്‌സ് കൂപ്പറുമായി ബന്ധമുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചത്. വീണ വിജയന്റെ എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ പിഡബ്ല്യുഡി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ തനിക്ക് മെന്ററെ പോലെയാണെന്ന് വീണ കുറിച്ചിരുന്നു. വിവാദമായതോടെ വെബ്‌സൈറ്റ് നീക്കി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ വീണ്ടും വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടപ്പോള്‍ ബാലകുമാറിനെക്കുറിച്ചുള്ള വാക്കുകള്‍ മാറ്റിയെന്നായിരുന്നു മാത്യു കുഴല്‍ നാടന്റെ ആരോപണം.

