Kerala News

മഞ്ചേശ്വരം കോഴക്കേസ്; കെ. സുന്ദരയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കെ സുന്ദരയ്ക്ക് ബിജെപി കോഴ നല്‍കിയ കേസില്‍ സുന്ദരയുടെ രഹസ്യമൊഴി ഇന്ന് അന്വേഷണ സംഘം രേഖപ്പെടുത്തും.ആദ്യം ബദിയടുക്ക പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
രണ്ടരലക്ഷം രൂപയും 15000 രൂപ വില വരുന്ന ഫോണും നല്‍കിയെന്ന ആരോപണത്തിലാണ് കേസ്.

ക്രൈംബ്രാഞ്ചിലും പൊലീസിലും ഒരേ മൊഴിയായിരുന്നു സുന്ദര നല്‍കിയിരുന്നത്. കെ സുന്ദര അടക്കം അഞ്ചുപേരുടെ രഹസ്യമൊഴി ഇന്നും നാളെയുമായി ഹൊസ്ദുര്‍ഗ് കോടതിയിലാണ് രേഖപ്പെടുത്തുക. ബദിയടുക്ക പൊലീസിലും ക്രൈംബ്രാഞ്ചിലും നല്‍കിയ മൊഴി കോടതിയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!