രാജ്യത്ത് ആശ്വാസമായി കോവിഡ് വ്യാപനം കുറയുന്നു. ഇന്നലെ 37, 566 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 907 പേര്‍ മരിച്ചു.രാജ്യത്തെ ആകെ മരണം 3,97,637 ആയി ഉയര്‍ന്നു. 102 ദിവസത്തിന് ശേഷമാണ് കോവിഡ് രോഗബാധിതരുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തുന്നത്. രോഗമുക്തി നിരക്ക് 96.87 ശതമാനമായതായി കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56.993 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ആശ്വാസമായി കോവിഡ് വ്യാപനം കുറയുന്നു; ഇന്നലെ 37, 566 പേർക്ക് കോവിഡ്; 907 മരണം

