ലാ ലീഗയിൽ തുടർച്ചയായ അഞ്ചാം വിജയത്തോടെ ബാഴ്‌സലോണക്ക് മേൽ ലീഡ് നേടി റയൽ മാഡ്രിഡ്. ലീഗിലെ അവസാന സ്ഥാനക്കാർ ആയ എസ്പാന്യോളിനെ കടുത്ത പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ആണ് റയൽ മറികടന്നത്. നിലവിൽ രണ്ടു പോയിന്റ് വ്യത്യാസത്തിൽ റയലാണ് ഒന്നാം സ്ഥാനത്ത് .
ഇന്നലത്തെ വിജയത്തോടെ 32 കളികളിൽ റയലിന് 71 പോയിന്റും കഴിഞ്ഞ ദിവസത്തെ സമനിലയോടെ ബാഴ്‌സയ്ക്ക് 69 പോയിന്റുമാണുള്ളത് . ബെൻസേമയുടെ അതി മനോഹരപാസ്സിലൂടെ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ബ്രസീലിയൻ താരം കാസ്മിരോ ആണ് റയലിന്റെ വിജയഗോൾ നേടിയത്.
റയലിന്റെ വിജയത്തോടെ ബാഴ്‌സയുടെ കിരീട മോഹത്തിൽ വിള്ളൽ വീഴുകയാണ്. ഇനിയുള്ള ആറു കളികൾ മാത്രം ജയിച്ചാൽ കപ്പുയർത്താൻ ബാഴ്‌സയ്ക്ക് ആവില്ല. മറിച്ച് റയലിന് പരാജയം കൂടി സംഭവിക്കണം. കഴിഞ്ഞ കളി കൈ വിട്ടു കളഞ്ഞതാണെന്ന് ബാഴ്‌സ താരം സുവാരസ് തന്നെ നേരത്തെ പറഞ്ഞിരുന്നു.