കുന്നമംഗലം : ഖലോ ഇന്ത്യാ ബീച്ച് ഗെയിംസില്‍ ബീച്ച് വോളി വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി കേരളത്തിന്റെയും നാടിന്റെയും അഭിമാനമായി മാറിയ പി എഫ് സി ക്ലബ് മെമ്പറും കേരളാ പോലീസ് താരവും ആയ കാരന്തൂര്‍ സ്വദേശി മുഹമ്മദ് മുബഷിറിനും കെ എസ് ഇ ബി താരം അര്ജുന് കെ എസിനും ജന്മനാട്ടിലേക്ക് സ്വീകരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു പി എഫ് സി കുന്ദമംഗലം. കോഴിക്കോട് എ സി പിയും മുന്‍ വോളിബോള്‍ താരവും ആയ അഷ്റഫ് വാണിമേല്‍ തരങ്ങള്‍ക്കുള്ള ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മുന്‍ സന്തോഷ് ട്രോഫി താരവും ക്ലബ് മെമ്പറും ആയ നിയാസ് റഹ്മാന് അഷ്റഫ് സാറിനുള്ള ഉപഹാരം നല്കി. പി എഫ് സി ക്ലബ് മെമ്പര്‍മാരും നാട്ടുകാരും വീശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുത്ത പരിപാടി ക്ലബ് പ്രസിഡന്റ് ജാഫര്‍ സ്വാഗതവും ട്രഷറര്‍ റെനീഷ് പയിമ്പ്ര അധ്യക്ഷതയും വൈസ് പ്രസിഡന്റ് ഷര്‍ബിന്‍ നന്ദിയും പറഞ്ഞു
മുബഷിറിനും അര്‍ജുനും ജന്മനാട്ടിലേക്ക് പി എഫ് സിയുടെ സ്വീകരണം

