Kerala kerala Local

‘DIVYANG CHILDS WOMEN WELFARE SOCIETY’; ചെയര്‍മാന്‍ നൗഷാദ് തെക്കയില്‍

ഭിന്നശേഷി കുട്ടികളും സ്ത്രീകളും രക്ഷിതാക്കളും നേരിടുന്ന സാമൂഹികവും,വിദ്യാഭ്യാസപരവും,സാമ്പത്തികവുമായ വെല്ലുവിളികളെ നേരിടാന്‍ അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രസ്ഥാനമാണ്
‘DIVYANG CHILDS WOMEN WELFARE SOCIETY’. ഇതിന്റെ ചെയര്‍മാനായി നൗഷാദിനെ തെരഞ്ഞെടുത്തു. ഭിന്നശേഷിക്കാര്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാനാവശ്യമായ സാമ്പത്തിക സഹായം നല്‍കുക,ശാരീരികമായും മാനസികമായും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളും കുട്ടികളും വൃദ്ധരും നേരിടുന്ന നിയമലഘനങ്ങളില്‍ നീതി ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളും പ്രസ്ഥാനത്തിനുണ്ട്.വര്‍ഷങ്ങളായി സാമൂഹ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഉള്ള പ്രവര്‍ത്തകരെ ഒരുമിപ്പിച്ചുകൊണ്ടാണ് സംഘടനയുടെ പ്രവര്‍ത്തനം.ഭിന്ന ശേഷി കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെയാണ് സംഘടനയുടെ തലപ്പത്തുള്ളത്. മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ നിരന്തം ഇടപെടുന്ന .നൗഷാദ് തെക്കയില്‍ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്ന സംഘടന കേരള സര്‍ക്കാരിന്റെ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഭിന്നശേഷിക്കാര്‍ക്കുള്ള പഠന പരിശീലന കേന്ദ്രങ്ങള്‍,ചികിത്സാ സഹായം, തെരുവില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള സഹായം എത്തിച്ചു കൊടുക്കുകയെന്നതും സംഘടനയുടെ ലക്ഷ്യമാണ്.സമൂഹത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനം മാത്രം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയുമായി മനുഷ്യ സ്‌നേഹികളായ എല്ലാവരും സഹകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് നൗഷാദ് തെക്കയില്‍ പറഞ്ഞു. കണ്‍വീനര്‍ രേഷ്മ എം, ട്രഷറര്‍ : സുബൈദ എ സി എന്നിവരാണ്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!