കോഴിക്കോട്: ജൂണ്‍ നാലിന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി ജില്ലയില്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സൗകര്യങ്ങള്‍. കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം എജുക്കേഷന്‍ കോംപ്ലക്സിലാണ് കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണുക.
നിയമസഭ മണ്ഡലം അടിസ്ഥാനത്തില്‍ കോഴിക്കോട് ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും വടകര ലോക്‌സഭ മണ്ഡലത്തിന് ഏഴ് കൗണ്ടിങ് ഹാളുകളും. കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെട്ട വയനാട് ലോക്‌സഭ പരിധിയില്‍ വരുന്ന തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ താമരശ്ശേരി കോരങ്ങാട് സെന്റ് അല്‍ഫോണ്‍സ സീനിയര്‍ സെക്കന്ററി സ്‌കൂളിലാണ്.
വടകര ലോക്‌സഭ മണ്ഡലം
പേരാമ്പ്ര-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
കൊയിലാണ്ടി-ജെഡിടി ഇസ്ലാം നഴ്‌സിങ് കോളേജ് സെമിനാര്‍ ഹാള്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
നാദാപുരം-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
കുറ്റ്യാടി-അസ്ലം ഹാള്‍, ജെഡിടി ഇസ്ലാം ഐടിഐ (സെക്കന്‍ഡ് ഫ്‌ലോര്‍)
വടകര-ജെഡിടി ഇസ്ലാം എച്ച്എസ്എസ് അണ്‍എയ്ഡഡ് ഓഡിറ്റോറിയം (ഗ്രൗണ്ട് ഫ്‌ലോര്‍)
കൂത്തുപറമ്പ്-യമനി ഓഡിറ്റോറിയം ജെഡിടി ഇസ്ലാം അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് (മൂന്നാം നില)
തലശ്ശേരി-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
കോഴിക്കോട് ലോക്‌സഭ മണ്ഡലം
ബാലുശ്ശേരി- ഫിസിയോതെറാപ്പി ഓഡിറ്റോറിയം (തേര്‍ഡ് ഫ്‌ലോര്‍)
എലത്തൂര്‍-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
കോഴിക്കോട് നോര്‍ത്ത്- ഹസ്സന്‍ ഹാജി മെമ്മോറിയല്‍ പോളിടെക്‌നിക് (ഗ്രൗണ്ട് ഫ്‌ലോര്‍)
കോഴിക്കോട് സൗത്ത്- ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
ബേപ്പൂര്‍-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
കുന്നമംഗലം-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍)
കൊടുവള്ളി-ജെഡിടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്റര്‍ (ഗ്രൗണ്ട് ഫ്‌ലോര്‍).