തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 23 പേരും. സമ്പര്‍ക്കത്തിലൂടെ ഒരാളും രോഗബാധിതരായി.
പാലക്കാട് 14, ആലപ്പുഴ 3, വയനാട് 2, കൊല്ലം 2, കണ്ണൂര്‍ 7, തൃശൂര്‍ 6, പത്തനംതിട്ട 6, കോട്ടയം ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ 1, മലപ്പുറം തിരുവനന്തപുരം 5 പേര്‍, കാസര്‍ഗോഡ്, എറണാകുളം 4 പേര്‍ എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള രോഗികളുടെ കണക്ക്.
വയനാട് 5, കോഴിക്കോട്-2, കണ്ണൂര്‍-1 മലപ്പുറം-1 കാസര്‍കോട് -1 എന്നിങ്ങനെയാണ് ഇന്ന് രോഗവിമുക്തരായവരുടെ കണക്ക് . ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1150 ആയി വര്‍ധിച്ചു. 577 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.
1,24,167 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,02,387 പേര്‍ വീടുകളിലോ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രങ്ങളിലോ ആണ്.1080 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 231 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 62746 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഇതില്‍ 60448 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ഇതുവരെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 11468 സാമ്പിളുകള്‍ ശേഖരിച്ചു. ഇതില്‍ 1635 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ആകെ 101 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.ഇന്ന് 22 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തി.

