ഇന്ത്യയില്‍ കോവിഡ് 19 വൈറസ് രോഗബാധ അതിവേഗം വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 7,466 പേര്‍ക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെയുണ്ടാകുന്ന പുതിയ രോഗികളുടെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്ത് ഒമ്പതാം സ്ഥാനത്തെത്തി. 75 പേര്‍ കൂടി ഇന്നലെ മരിക്കുകയും ചെയ്തു. 1,65,799 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണം 4706 ആകുകയും ചെയ്തു. 71,105 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്.
രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 59546 പേര്‍ക്ക് ഇതുവരെ രോഗംസ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 1982 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇരുപത്തിനാല് മണിക്കൂറിനിടെ 85 ജീവന്‍ നഷ്ടമായി.