ജപ്പാനിൽ വച്ച് 35-ാം വിവാഹ വാർഷികം ആഘോഷിച്ച് മോഹൻലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം.
’ഫ്രം ടോക്കിയോ വിത്ത് ലൗവ്’ എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാർഷിക കേക്ക് നൽകുന്ന ചിത്രം മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.(Mohanlal-Suchithra
മുപ്പത്തിയഞ്ചുവർഷത്തെ സ്നേഹവും, ആത്മബന്ധവും ആഘോഷിക്കുന്നു എന്നും മോഹൻലാൽ ചിത്രത്തോടൊപ്പം കുറിച്ചു. ഇന്നലെയായിരുന്നു വിവാഹ വാർഷികം.മോഹൻലാലിന്റെ സുഹൃത്തും നിർമാതാവുമായ ആന്റണി പെരുമ്പാവൂർ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്.