തിരുവനന്തപുരം: ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സർക്കാരിന് കത്ത് നൽകി. ധനവകുപ്പിനാണ് ഹൈക്കോടതി രജിസ്ട്രാര്‍ കത്ത് നല്‍കിയത്. മന്ത്രിസഭ യോഗം ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് പുതിയ ഓർഡിനൻസ് പുറത്തിറക്കിയ സാഹചര്യത്തിലാണിത്.
ചീഫ് ജസ്റ്റിന്റെയും ജഡ്ജിമാരുടേയും ശമ്പളം പിടിക്കരുതെന്നാണ് ആവശ്യം. ഭരണ ഘടനാപരമായി ജഡ്ജിമാരുടെ ശമ്പളം പിടിക്കുന്നത് തെറ്റാണെന്നാണ് കത്തിൽ പറയുന്നത്. നേരത്തെ സർക്കാർ ജീവക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു മാസത്തെ തുക 5 മാസമെടുത്ത് നൽകണമെന്ന് ഉത്തരവ് പുറപ്പെടുപ്പിച്ചിരുന്നു.
എന്നാൽ ഇതിനിതിരെ പ്രതിപക്ഷ സംഘടനകൾ ഹൈകോടതിയിൽ പോയതോടെ ഉത്തരവ് റദ്ദാക്കാൻ ഉത്തരവ് വരുകയായിരുന്നു. തുടർന്ന് ഇന്ന് ചേർന്ന മന്ത്രി സഭ യോഗമാണ് ശമ്പളം മാറ്റി വെക്കുന്നതിനു വേണ്ടി ദുരന്ത നിവാരണ പ്രകാരം പുതിയ ഓർഡിനൻസ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് ഹൈകോടതി സർക്കാരിന് കത്ത് അയച്ചിരിക്കുന്നത്