News

ഷൈലജ ടീച്ചര്‍ നിര്‍ദേശിച്ചു; അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കി ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മേഖലയിൽ ശ്രദ്ധേയ പ്രവർത്തനം കൊണ്ട് മാതൃകയാവുകയാണ് ആസ്റ്റർ മിംസ്. അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സൗകര്യമൊരുക്കിയും,ആന്‍ജിയോഗ്രാഫി പരിശോധന സൗജന്യമാക്കിയും സാധാ ജനവിഭാഗങ്ങൾക്ക് സഹായമാവുകയാണ് സ്ഥാപനം

അടിയന്തരമായി അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ളവരും എന്നാല്‍ നിലവിലെ ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളില്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കുവാന്‍ സാധിക്കാത്തവരുമായ നിര്‍ധനരായ രോഗികളുടെ കാര്യത്തില്‍ പ്രത്യേക ഇടപെടല്‍ നടത്തണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ നിര്‍ദ്ദേശം പരിഗണിച്ച് പ്രത്യേക നിരക്കില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍വ്വഹിക്കാനാണ് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ തീരുമാനം.

കരള്‍, വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നവര്‍ക്കാണ് നിലവില്‍ ആനുകൂല്യങ്ങളോട് കൂടിയ ശസ്ത്രക്രിയ സൗകര്യം ലഭ്യമാകുന്നത്. ഇതിനായി മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, ആസ്റ്റര്‍ വളണ്ടിയേഴ്‌സ് എന്നിവയുടേയും മറ്റ് സന്നദ്ധ സേവന സംഘടനകളുടേയും മറ്റ് ഉദാരമതികളുടേയും സഹായത്തോടെയാണ് ആസ്റ്റര്‍ മിംസിന്റെ പ്രവർത്തനമെന്ന് സി . ഇ. ഒ ഫര്‍ഹാന്‍ യാസിന്‍ അറിയിച്ചു.

ഇത് കൂടാതെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സൗജന്യ നിരക്കില്‍ ആന്‍ജിയോഗ്രാഫി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിന്ന് ആന്‍ജിയോഗ്രാം നിര്‍ദ്ദേശിക്കപ്പെട്ട സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സൗജന്യനിരക്കില്‍ ആന്‍ജിയോഗ്രാം പരിശോധന യും ലഭ്യമാക്കുമെന്ന് ചീഫ് കാര്‍ഡിയോളജിസ്റ്റ് ഡോ. ഷഫീഖ് മാട്ടുമ്മല്‍ അറിയിച്ചു. ആസ്റ്റര്‍ വളണ്ടിയേഴ്‌സിന്റെയും ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹായമാണ് ഇതിനായി രോഗികള്‍ക്ക് ലഭ്യമാക്കുന്നത്. കോവിഡ് 19 ലോക്ക് ഡൗണ്‍ കാലാവധി പൂര്‍ത്തിയാകുന്നത് വരെ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്ന് ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു.
അവയവ മാറ്റിവെക്കലിന്റെ വിശദ വിവരങ്ങൾക്കായി 7025719719 എന്ന നമ്പറിലേക്കും ആന്‍ജിയോഗ്രാഫി പരിശോധനയുടെ വിവരങ്ങൾക്കായി 8157885111, 8075293629 ഈ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!