കുന്ദമംഗലം: മസ്ജിദുല്‍ ഇഹ്‌സാനില്‍ മൂന്നുവര്‍ഷത്തിലധികമായി സേവനമനുഷ്ഠിക്കുന്ന ഇമാം മുക്തതീര്‍ന് വേണ്ടി സമാഹരിച്ച റമദാന്‍ ഫണ്ട് മസ്ജിദുല്‍ ഇഹ്‌സാന്‍ മഹല്ല്പ്രസിഡണ്ട് എം സിബ്ഗത്തുള്ള കൈമാറി.
ദീര്‍ഘനാളായി പള്ളിയില്‍ ഇമാമായും മുഅദിന്‍ ആയും ജാര്‍ഖണ്ഡ് സ്വദേശിയായ മുക്തതിര്‍ സേവനമനുഷ്ഠിച്ചു വരുന്നത്. കഴിഞ്ഞ തവണഅദ്ദേഹത്തിന്റെ നാട്ടില്‍ പാര്‍പ്പിടസൗകര്യവും,കുഴല്‍ കിണര്‍ സൗകര്യവും മഹല്ല് നിവാസികള്‍ ജാര്‍ഖണ്ഡില്‍ അദ്ദേഹ ത്തിന് നിര്‍മ്മിച്ച് നല്‍കിയിരുന്നു. പി കെ ബാപ്പു ഹാജിയുടെയും മാട്ടുമ്മല്‍ ഹനീഫയുടെയും മുഹ്‌സിന്‍ ഭൂപതിയുടെയും നേതൃത്വത്തിലാണ് ഈ വര്‍ഷത്തെ ഇമാം കലക്ഷന്‍ പൂര്‍ത്തിയാക്കിയത്.
മസ്ജിദില്‍ ഇഹ്‌സാനില്‍ നടന്ന ചടങ്ങില്‍,വൈസ് പ്രസിഡണ്ട് മാരായ ആലി എന്‍,എം കെ സുബൈര്‍,ട്രഷറര്‍ മുഹമ്മദ് പി ,ജോയിന്റ് ട്രഷറര്‍ റഷീദ് നടുവിലശ്ശേരി, ജോയിന്റ് സെക്രട്ടറി യൂസഫ് മാസ്റ്റര്‍, ടി.വി മുഹമ്മദ്,കെ.കെ. അബ്ദുല്‍ ഹമീദ്, ഹനീഫ മാട്ടുമ്മല്‍, മുഹ്‌സിന്‍ ഭൂപതി, എം.പി അബൂബക്കര്‍മാസ്റ്റര്‍, എന്‍ .കെ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.