National

ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് 10 യാത്രക്കാര്‍ മരിച്ചു; വാഹനം മറിഞ്ഞത് 300 അടി താഴ്ചയിലേക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണം വിട്ട് എസ് യുവി മലയിടുക്കില്‍ വീണ് പത്തു യാത്രക്കാര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ റമ്പാന്‍ ജില്ലയിലെ ചെഷ്മ മേഖലയിലാണ് അപകടം നടന്നത്. ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് ദേശീയപാതയില്‍ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. വാഹനത്തില്‍ ഉണ്ടായിരുന്ന പത്തുപേര്‍ മരിച്ചതായി പൊലീസ് അറിയിച്ചു.

കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടോ എന്ന അറിയാന്‍ പൊലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. കനത്തമഴയാകാം വാഹനം തെന്നിമാറാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!