2018ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രമായ വിമാനത്തിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ദുർഗാ കൃഷ്ണ. ഈ ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളുടെ ഭാഗമായി താരം മാറിയിരുന്നു. പ്രദീപ് നായർ സംവിധാനം ചെയ്ത ഈ ചിത്രം വലിയ തോതിൽ വിജയം നേടിയില്ലങ്കിലും നായികയായി ദുർഗ കൃഷ്ണ ശ്രദ്ധ നേടിയിരുന്നു.
ദുർഗയുടെ തിരക്കിട്ട ജീവിതത്തിനിടയിൽ മോഹൻലാലിന്റെ നായികയായി പോലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചു. കടുത്തൊരു മോഹൻലാൽ ആരാധിക്കയാണ് എന്ന് താരം പലതവണയും വെളിപ്പെടുത്തിയിട്ടുണ്ട്. ദുർഗ അവസാനം ചെയ്ത ഉടൽ കുടുക്ക് എന്നീ ചിത്രങ്ങളും വളരെയധികം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. ചിത്രത്തിൽ വളരെ ബോൾഡ് ആയ ചില രംഗങ്ങളുടെ ഭാഗമായും താരം മാറിയിട്ടുണ്ട്.
കുടുക്ക് എന്ന ചിത്രത്തിന്റെ പേരിലായിരുന്നു ദുർഗ അടുത്തകാലത്ത് വലിയതോതിൽ സൈബർ ആക്രമണം നേരിട്ടിരുന്നത്. രണ്ടുപേർ ചേർന്ന് ചെയ്ത ഒരു രംഗത്തിൽ താൻ മാത്രം കുറ്റക്കാരിയായി ചിത്രീകരിക്കപ്പെടുന്നതും സൈബർ ആക്രമണം നേടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്നതും താരം പറഞ്ഞ ഒരു അഭിപ്രായമാണ്.
ഇപ്പോൾ ഒരു അഭിമുഖത്തിൽ മലയാളത്തിലെ ഏറ്റവും ഹോട്ട് താരം ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദുർഗ. ദുർഗയുടെ അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും ഹോട്ട് ആയിട്ട് എനിക്ക് തോന്നിയിട്ടുള്ളത് പൃഥ്വിരാജിനെയാണ് എന്നാണ് ദുർഗ പറയുന്നത്.രണ്ടാമതായി ഹോട്ടായി തനിക്ക് തോന്നിയത് ടോവിനോ തോമസിനെയാണ്.
ദുർഗയുടെ അഭിപ്രായം വളരെയധികം ശ്രദ്ധ നേടിയിരുന്നു. മൂന്നാമത് ഹോട്ടായി തോന്നിയത് ദുൽഖർ സൽമാനാണ്. ദുൽഖറിനെ ഹോട്ടും ക്യൂട്ടും ആയി തനിക്ക് തോന്നിയിട്ടുള്ളത് എന്നും ദുർഗ പറയുന്നു.
വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിൽ തനിക്ക് ഡേറ്റിന് പോകാൻ ആഗ്രഹമുള്ള ഒരു ബോളിവുഡ് നടൻ രൺവീർ കപൂർ ആണ് എന്നും ദുർഗ പറയുന്നു.

