Kerala News

ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഇരട്ടവോട്ട് വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാള്‍ ഒന്നിലേറെ വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.ഇതിനാവശ്യമായ നടപടികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ നാല് ലക്ഷത്തിലധികം ഇരട്ട വോട്ടുകള്‍ കണ്ടെത്തിയെന്നും ഇതില്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ആണ് പ്രതിപക്ഷ നേതാവ് ഹൈ കോടതിയെ സമീപിച്ചത്.വോട്ടർപട്ടികയിൽ വ്യാജമായി പേര് ചേർത്തിട്ടുണ്ടെന്ന ആരോപണം ശരിയാണെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സമ്മതിച്ചിട്ടുണ്ട്. വ്യാജമായി ചേർത്ത പേരുകൾ പട്ടികയിൽ നിന്ന് നീക്കുകയോ മരവിപ്പിക്കുകയോ വേണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ നടപടി വേണമെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!