National

മധ്യപ്രദേശില്‍ പിക്ക് അപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ദിന്‍ഡോരി ജില്ലയില്‍ നിയന്ത്രണം വിട്ട് പിക്കപ്പ് വാന്‍ മറിഞ്ഞ് 14 പേര്‍ മരിച്ചു. അപകടത്തില്‍ 21 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ദിന്‍ഡോരി ജില്ലയിലെ ഷാഹ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്.

‘ഗോധ് ഭാരായി’ പരിപാടിയില്‍ പങ്കെടുത്തവര്‍ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അപകടത്തെ തുടര്‍ന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേയ്ക്ക് മാറ്റി. അവര്‍ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!