Kerala

വിദ്യാഭ്യാസ വകുപ്പിൽ വിപ്ലവകരമായ മാറ്റമാണ് സംസ്ഥാന ബജറ്റിൽ ഉള്ളത്, വിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെടും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന ബജറ്റ് ജനങ്ങൾ കയ്യടിയോടെ സ്വീകരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വകുപ്പിൽ വിപ്ലവകരമായ മാറ്റമാണ് സംസ്ഥാന ബജറ്റിൽ ഉള്ളത്. ആധുനിക സാങ്കേതികവിദ്യ വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ബജറ്റ് നടപ്പിലാകുന്നത്തോടെ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖല കൂടുതൽ മെച്ചപ്പെടുമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

വിദ്യാർത്ഥികൾക്കുള്ള ഇൻഷുറൻസ് പദ്ധതി നേരത്തെ പരിഗണനയിലുള്ളത്. തുക പൂർണമായും സർക്കാരിന്റെത്. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്ന് തുക ഈടാക്കുന്നില്ല. പൂച്ചയെ പോലും പ്രസവിക്കാൻ അനുവദിക്കില്ല. പൂച്ച പ്രസവിച്ചാൽ എന്താണ് പ്രശ്നം. ഇതുപോലുള്ള പരാമർശങ്ങളായാണ് വി ഡി സതീശന്റെ നിലവാരം വ്യക്തമാക്കുന്നത്.

ഇങ്ങനെ ആക്ഷേപിക്കാൻ എന്തിരിക്കുന്നു. ഇത്തരം നിലവാരമാണ് ഇയാൾക്ക്. അദ്ദേഹത്തിൻ്റെ കാറിന് ഡീസൽ അടിക്കാൻ ബുദ്ധിമുട്ടിയില്ലല്ലോ. ശമ്പളം മുടങ്ങിയില്ലല്ലോ. അപ്പോൾ ഖജനാവിൽ പണമുണ്ട്. മുഖ്യമന്ത്രിയാവാൻ നാലു പേർ കോൺഗ്രസിൽ ട്രെയിനിങ്ങിലാണ്.

സതീശൻ സംഘികുട്ടി എന്ന് എന്നെ വിളിച്ചു. RSSനെതിരെ പോരാടി നിന്നയാളാണ് ഞാൻ. സതീശാ താൻ അങ്ങനെയാണോ. പ്രതിപക്ഷ നേതാവ് നേമത്ത് മത്സരിക്കാമോ. വെല്ലുവിളി അല്ല അപേക്ഷയാണ്. ഞാൻ പറഞ്ഞ കാര്യങ്ങൾ തിരുത്തില്ല. നേമത്ത് വന്ന് മത്സരിച്ച് BJP യ്ക്കെതിരെ മത്സരം കാഴ്ചവയ്ക്കട്ടെ. BJP പറയുന്നതിൽ ഒന്നാം ക്ലാസ് മണ്ഡലമാണല്ലോ നേമമെന്നും വി ശിവൻകുട്ടി പറഞ്ഞു.

ഖജനാവ് കാലിയാണെന്ന് പറയുന്നവര്‍ നമ്മുടെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് സംവിധാനങ്ങളും കുട്ടികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളും കാണാതെ പോകരുതെന്നും മന്ത്രി പറഞ്ഞു. ബജറ്റിലുളളത് വെറും വാക്കുകളല്ല, മറിച്ച് നാടിന്റെ പുരോഗതിയ്ക്കുളള കൃത്യമായ റോഡ് മാപ്പാണ്, അത് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ക്രിയാത്മകമായ വിമര്‍ശനങ്ങളാകാം എന്നാല്‍ സ്വന്തം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന അതേ ഖജനാവിനെ തളളിപ്പറഞ്ഞുകൊണ്ടാകരുതെന്നും വി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!