Local

സാമിയേട്ടന്‍ പൊതുജന വായനശാല കെട്ടിടം ഉദ്ഘാടനം ചെയ്തു

കുരിക്കത്തൂര്‍ പി സാമിയേട്ടന്‍ പൊതുജന വായനശാല കെട്ടിടം രാജ്യസഭാ എംപി എളമരം കരീം ഉദ്ഘാടനം ചെയ്തു. 2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച വായനശാല വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. എളമരം കരീം എംപി അനുവദിച്ച 37.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സാമിയേട്ടന്റെ കുടുംബം സൗജന്യമായി നല്‍കിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചത്.
പിടിഎ റഹീം എംഎല്‍എ പരിപാടിയുടെ അധ്യക്ഷനായി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം വി സുധീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയില്‍ അലവി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നമല്‍, വൈസ് പ്രസിഡണ്ട് വി അനില്‍കുമാര്‍, ടി പി മാധവന്‍, പി ഷൈപു, കെ പി സുരേന്ദ്രനാഥ്, യൂ സി പ്രീതി, കെ കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു, സ്വാഗതസംഘം കണ്‍വീനര്‍ എം എം സുധീഷ് കുമാര്‍ സ്വാഗതം പറഞ്ഞു, വായനശാല സെക്രട്ടറി എന്‍ ലിനീഷ് നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനുശേഷം വിവിധ കലാപരിപാടികള്‍, സേവക് പുതിയറ അവതരിപ്പിച്ച ദാസിരീയം നാടകം തുടങ്ങിയവ അരങ്ങേറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!